
മസ്‌കറ്റ്: ഒമാനില്‍ രാത്രികാല സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ന് (ശനിയാഴ്ച) മുതല്‍ രാജ്യത്ത് രാത്രിയാത്രയ്ക്ക് വിലക്കില്ല. മെയ് 15 മുതല്‍ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ചു കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ നാലുമണി വരെ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. ഒപ്പം 'ഹോം ഡെലിവറി', 'ടേക്ക് എവേ' എന്നിവക്ക് നിരോധനത്തില്‍ ഇളവുണ്ട്. ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു. ജോലിസ്ഥലത്ത് എത്താത്ത പകുതി ജീവനക്കാര്‍ വിദൂര സംവിധാനത്തിലൂടെ ജോലി ചെയ്യണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam