
മസ്കറ്റ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് വ്യത്യസ്ത പരിപാടികളുമായി ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകൾ. ദുരിതാശ്വാസ നിധിയിലേക്കുള്ള വിഭവ സമാഹരണത്തിന് ഈ മാസം 18ന് മന്ത്രി എ.സി. മൊയ്‌ദീൻ എത്താനിരിക്കെ പരമാവധി തുക സമാഹരിക്കാനാണ് കൂട്ടായ്മകളുടെ നീക്കം.
കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കായി മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേർതൃത്വത്തിൽ മസ്കറ്റിലും ഒമാന്റെ ഉൾ പ്രദേശങ്ങളിലും വിവിധ സംഘടിത പ്രവർത്തനങ്ങൾ ആണ് പുരോഗമിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി , മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ്ബിനു കീഴിൽ പ്രവർത്തിച്ചു വരുന്ന ഇരുപത്തി ഏഴു വിഭാഗങ്ങളെ ഉള്പെടുത്തികൊണ്ടു ഇന്ന് സംഘടിപ്പിച്ച ഭക്ഷ്യ മേളയിൽ നല്ല തിരക്കായിരുന്നു അനുഭവപെട്ടത്.
ധന സമാഹരണം കൂടുതൽ ഊര്ജിതപെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്‌ദീൻ ഈ മാസം പതിനെട്ടു പത്തൊൻപതു എന്നി തീയതികളിൽ ഒമാനിൽ സന്ദർശനം നടത്തും. മസ്കറ്റിൽ നിന്നും അഞ്ചു കോടി രൂപ സമാഹരിക്കുവാൻ ആണ് സോഷ്യൽ ക്ലബ്ബിന്റെ ആദ്യ തീരുമാനമെങ്കിലും ധനസമാഹരണം പതിനഞ്ചു കോടി കവിയുമെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി രാജ്യത്ത് ധന ശേഖരണം നടത്തുവാൻ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിനാണ് ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുവാദം നൽകിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam