ഒമാൻ മന്ത്രി സയ്യിദ്‌ തിയാസിൻ ബിൻ ഹൈതം ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Sep 27, 2020, 7:32 PM IST
Highlights

സാംസ്കാരിക, കായിക, യുവജന മേഖലകളിൽ നിലവിലുള്ള സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ഇരുവരും  ചർച്ച ചെയ്തു

മസ്‍കത്ത്: ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ്‌ തിയാസിൻ ബിൻ ഹൈതം ബിൻ താരിക്ക് അൽ സൈദ്, ഞായറാഴ്ച ഇന്ത്യൻ സ്ഥാനപതി മുനു മഹാവീറുമായി  കൂടിക്കാഴ്ച നടത്തി. മന്ത്രാലയത്തിലെ തന്റെ ഓഫീസിൽ  ഇന്ത്യൻ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന്  മന്ത്രാലയം പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയിൽ പറയുന്നു.

കൂടിക്കാഴ്ചയിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സാംസ്കാരിക, കായിക, യുവജന മേഖലകളിൽ നിലവിലുള്ള സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ഇരുവരും  ചർച്ച ചെയ്തു. സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരസ്പരം കൈമാറി.

click me!