49-ാം ദേശിയ ദിനം നാളെ; ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒമാന്‍

By Web TeamFirst Published Nov 17, 2019, 8:32 PM IST
Highlights

ഒമാന്റെ  49-ാം  ദേശിയ ദിനം  നാളെ. വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലും  ആഘോഷ  പരിപാടികൾ  നവംബർ മുപ്പതു വരെ നീണ്ടു നിൽക്കും.

മസ്കത്ത്: ഒമാന്റെ  49-ാം  ദേശിയ ദിനം  നാളെ. വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലും  ആഘോഷ  പരിപാടികൾ  നവംബർ മുപ്പതു വരെ നീണ്ടു നിൽക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി  പൊതുമാപ്പ് നല്‍കി വിട്ടയച്ചു.

ഭരണാധികാരി സുൽത്താൻ ഖ്‌അബൂസ് ബിൻ സൈദിന്റെ ജന്മ ദിനമായ നവംബർ പതിനെട്ടിന് ആണ് ഒമാൻ ദേശിയ ദിനമായി കൊണ്ടാടുന്നത്. ഇന്ന് മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ  ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച്  ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് നാളെ  സെയ്ദ് ബിൻ സുൽത്താൻ നേവൽ ബേസിൽ നടക്കുന്ന സൈനിക പരേഡിൽ സലൂട്ട്  സ്വീകരിക്കും.

1970  ജൂലൈ  23   ഇന് ആണ് സുൽത്താൻ ഖാബൂസ് ബിൻ സൈദ്  ഒമാന്റെ ഭരണം  ഏറ്റെടുത്തത്. ഈ രാജ്യത്തെ  എല്ലാ രീതിയിലും സുരക്ഷയും കെട്ടുറപ്പും ഉള്ളതാക്കി മാറ്റിയ  തങ്ങളുടെ ഭരണാധികാരി   സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഊദിന് ആഭിവാദ്യം  അർപ്പിച്ചു കൊണ്ടാണ്  ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ദേശീയ ദിനത്തോടനുബന്ധിച്ച് 332 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി  പൊതുമാപ്പ് നല്കി വിട്ടയച്ചു. ഇതില്‍ 142   പേര്‍ വിദേശികളാണ്. ഈ മാസം 27 ,  28  എന്നി തീയതികളിൽ  ദേശിയ ദിനം  പ്രമാണിച്ചു പൊതു ഒഴിവും  പ്രഖ്യാപിച്ചിട്ടുമുണ്ട്.

click me!