ഒമാന്‍ ദേശീയ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്; സലാല ആതിഥ്യമരുളും

By Web TeamFirst Published Dec 21, 2019, 12:26 PM IST
Highlights

സെന്‍ട്രല്‍ സാഹിത്യോത്സവില്‍ നിന്ന് വിജയികളായെത്തുന്ന പ്രതിഭകളാണ് ദേശീയ തലത്തില്‍ മാറ്റുരക്കുക. സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സ്വഗത സംഘം രൂപവത്കരിച്ചു.

സലാല: പന്ത്രണ്ട് സെന്‍ട്രലുകളില്‍ നിന്നായി അഞ്ഞൂറിൽ പരം പ്രതിഭകള്‍ മാറ്റുരക്കുന്ന ദേശീയ സാഹിത്യോത്സവിന് സലാല ആതിഥ്യമരുളും. ആദ്യ ഘട്ടത്തില്‍ ഒമാനിലെ എഴുപത് കേന്ദ്രങ്ങളില്‍ യൂനിറ്റ് സാഹിത്യോത്സവുകള്‍ നടക്കും. തുടര്‍ന്ന് ഒമ്പത് സെക്ടറുകളിലും പിന്നാലെ പന്ത്രണ്ട് സെന്‍ട്രലുകളിലും സാഹിത്യോത്സവ് നടക്കും.

സെന്‍ട്രല്‍ സാഹിത്യോത്സവില്‍ നിന്ന് വിജയികളായെത്തുന്ന പ്രതിഭകളാണ് ദേശീയ തലത്തില്‍ മാറ്റുരക്കുക.  സാഹിത്യോത്സവിന്റെ നടത്തിപ്പിനായി വിപുലമായ സ്വഗത സംഘം രൂപവത്കരിച്ചു. ഫെബ്രുവരി ഏഴിനാണ് സാഹിത്യോത്സവ് നടക്കുക. സലാല അല്‍ ബഹ്ജ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ രൂപവത്കരണ കണ്‍വെന്‍ഷനില്‍ നൗഫല്‍ അഹ്‌സനി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

നിസാം കതിരൂര്‍ സ്വാഗതം പറഞ്ഞു. ഐ സി എഫ് സലാല സെന്‍ട്രല്‍ സെക്രട്ടറി നാസര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ യാസര്‍ പി ടി അധ്യക്ഷത വഹിച്ചു. ഗള്‍ഫ് കൗണ്‍സില്‍ വിസ്ഡം കണ്‍വീനര്‍ ജാബിര്‍ ജലാലി മുഖ്യപ്രഭാഷണം നടത്തി.
 

click me!