നിയമലംഘനം; 39 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 31, 2019, 10:42 PM IST
Highlights

അല്‍ ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മസ്‍കത്ത്: ഒമാനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 39 പ്രവാസികളെ അറസ്റ്റ് ചെയ്തതായി  റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അല്‍ ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

click me!