നിയമലംഘനം; 43 പ്രവാസികളെ അറസ്റ്റ് ചെയ്തു

Published : Sep 06, 2019, 01:08 PM IST
നിയമലംഘനം; 43 പ്രവാസികളെ അറസ്റ്റ് ചെയ്തു

Synopsis

സൗത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് നിരവധി പ്രവാസികളെ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. 

മസ്കത്ത്: നിയമ ലംഘനങ്ങളുടെ പേരില്‍ 43 പ്രവാസികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തൊഴില്‍ നിയമലംഘകരെയും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരെയുമാണ് പിടികൂടിയത്. സൗത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ഖബൂറ വിലായത്തിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് നിരവധി പ്രവാസികളെ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബാഡ്മിന്‍റൺ കളിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു