പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് റെയ്‍ഡ്

By Web TeamFirst Published Jul 26, 2019, 3:55 PM IST
Highlights

അല്‍ മാബിലയിലെ തെക്കന്‍ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. മുനിസിപ്പാലിറ്റിയുടെ കെട്ടിട ഉപയോഗ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ പ്രവാസി ബാച്ചിലര്‍മാരെ താമസിപ്പിച്ചിരുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. 

മസ്കത്ത്: ഒമാനില്‍ ബാച്ചിലര്‍മാരുടെ താമസസ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. മസ്കത്ത് ഗവര്‍ണറേറ്റിലായിരുന്നു റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ താമസിച്ചിരുന്ന വീട്ടില്‍ റെയ്ഡ് നടത്തിയത്.

അല്‍ മാബിലയിലെ തെക്കന്‍ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. മുനിസിപ്പാലിറ്റിയുടെ കെട്ടിട ഉപയോഗ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ പ്രവാസി ബാച്ചിലര്‍മാരെ താമസിപ്പിച്ചിരുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഇത്തരത്തില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുന്നത് നിയമലംഘനമാണെന്നും ഇത് സാമൂഹിക സുരക്ഷക്ക് ഭീഷണിയാണെന്നും അധികൃതര്‍ പറഞ്ഞു.

click me!