ഒമാനില്‍ 1,886 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Jun 24, 2021, 3:49 PM IST
Highlights

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇതോടെ 2,56,542 ആയി ഉയര്‍ന്നു. ഇവരില്‍ 2,24,077 പേരാണ് രോഗമുക്തരായത്.

മസ്‌കത്ത്: ഒമാനില്‍ 1,886 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതിയതായി 1,733 പേര്‍ കൂടി രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ഇതോടെ 2,56,542 ആയി ഉയര്‍ന്നു. ഇവരില്‍ 2,24,077 പേരാണ് രോഗമുക്തരായത്. 87.3 ശതമാനമാണ് ഒമാനിലെ ഇപ്പോഴത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ ആകെ 2,848 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 189 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1541 പേര്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 464 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!