ഒമാനില്‍ 215 പേർക്ക് കൂടി കൊവിഡ്

Published : Nov 30, 2020, 03:57 PM IST
ഒമാനില്‍  215 പേർക്ക് കൂടി കൊവിഡ്

Synopsis

ആകെ 1423 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

മസ്‍കത്ത്: ഒമാനിൽ അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 215 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 123,699 ആയി. ആകെ 1423 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 253  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

ഇതുവരെ 115216 പേർ രോഗമുക്തരായിട്ടുണ്ട്. 93.1 ശതമാനമാണ് രാജ്യത്തെ ആകെ കൊവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 210 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 108 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും
'ഭരണാധികാരി ഉറപ്പ് നൽകുന്ന സുരക്ഷയിൽ വിശ്വാസം'; പരിഭ്രാന്തിയില്ലാതെ UAEയിലെ ജനജീവിതം