കൊവിഡ്: ഒമാനില്‍ പുതിയ രോഗികള്‍ 322, 563 പേര്‍ക്ക് കൂടി രോഗം ഭേദമായി

By Web TeamFirst Published Jul 29, 2021, 5:39 PM IST
Highlights

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി ഉയര്‍ന്നു. നിലവില്‍ 618 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 563 പേര്‍ക്കുകൂടി കൊവിഡ് രോഗം ഭേദമായിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം രാജ്യത്ത്  2,78,195 പേര്‍ക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 322 പേര്‍ക്ക് കൂടി കൊവിഡ്  രോഗം പിടിപെട്ടു. ആകെ രോഗികളുടെ എണ്ണം 2,95,857 ആയതായി മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ഇപ്പോള്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94% ആയി ഉയര്‍ന്നു. നിലവില്‍ 618 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ 260 പേരാണുള്ളത്. കഴിഞ്ഞ 24  മണിക്കൂറില്‍ പുതിയതായി 12 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3814 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!