ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്

Published : Jul 29, 2021, 04:33 PM IST
ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്

Synopsis

ഈ സമയങ്ങളില്‍ 10 മണി മുതല്‍ രാവിലെ 4 മണിവരെ യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചു. 

മസ്‌കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഇന്ന് മുതല്‍ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും.

ഈ സമയങ്ങളില്‍ 10 മണി മുതല്‍ രാവിലെ 4 മണിവരെ യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ വൈകിട്ട് അഞ്ചു മണി മുതല്‍ വെളുപ്പിനെ നാല് മണി വരെ ആയിരുന്നു ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി