ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം

Published : May 19, 2021, 08:15 PM IST
ഒമാനില്‍ 696 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്.

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 696 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,07,805 പേര്‍ക്ക് കൊവിഡ് രോഗം പിടിപെടുകയും ഇതില്‍ 1,92,198 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2,228  ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 681 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 252 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ
വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം