ഒമാനില്‍ കൊവിഡ് ബാധിച്ച് ഏഴുപേര്‍ കൂടി മരിച്ചു

By Web TeamFirst Published Dec 9, 2020, 3:57 PM IST
Highlights

പുതിയതായി 314 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 117034 പേരാണ് രോഗമുക്തരായത്.

മസ്‌കറ്റ്: ഒമാനില്‍ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,490 ആയി. ആകെ  1461 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

പുതിയതായി 314 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 117034 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 141 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 71 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 
 

click me!