ഒമാനിൽ 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം

Published : Jan 06, 2021, 03:53 PM IST
ഒമാനിൽ 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം

Synopsis

കഴിഞ്ഞ 24  മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456  പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിൽ 114  പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,29,888 ആയെന്ന് മന്ത്രാലയം പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. ചികിത്സയിലായിരുന്ന 50 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്‍തു.

കഴിഞ്ഞ 24  മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളാണ്‌ ഒമാനില്‍  റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുള്‍പ്പെടെ 1502 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗികളായിരുന്ന 1,22,456  പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.3 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം ജനിതക മാറ്റം സംഭവിച്ച കൊവിഡ് സാന്നിദ്ധ്യവും കഴിഞ്ഞ ദിവസവും ഒമാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
250 ഒഴിവുകൾ, ജര്‍മ്മനിയിലേയ്ക്ക് പറക്കണോ? നഴ്സിങ് റിക്രൂട്ട്മെന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു