ഒമാനില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Published : Sep 19, 2021, 03:51 PM IST
ഒമാനില്‍ 114 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Synopsis

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,423 ആയി. ആകെ രോഗികളില്‍ 2,93,844  പേരും രോഗമുക്തരായി.

മസ്‌കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 114 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  226 പേര്‍ കൂടി രോഗമുക്തി നേടി. 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,423 ആയി. ആകെ രോഗികളില്‍ 2,93,844  പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. ആകെ 4,093 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 61 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 22 പേരുടെ നില ഗുരുതരമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ
ഇറാന്റെ എണ്ണ സംഭരണശാലകൾ ആക്രമിച്ച് ഇസ്രയേൽ, പിന്നാലെ കറുത്ത മഴ, വരുന്നത് ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ