ഒമാനിൽ 172 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 157 പേർക്ക് രോഗമുക്തി

Published : Jan 11, 2021, 04:46 PM IST
ഒമാനിൽ 172 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 157 പേർക്ക് രോഗമുക്തി

Synopsis

കഴിഞ്ഞ 24  മണിക്കൂറിനിടയിൽ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മസ്‍കത്ത്: ഒമാനിൽ 172 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 130,780 ആയി. കഴിഞ്ഞ 24  മണിക്കൂറിനിടയിൽ രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

1508 പേരാണ് ഇതിനകം ഒമാനിൽ ഇതുവരെ കൊവിഡ്  ബാധിച്ച്  മരണപ്പെട്ടിട്ടുള്ളത്. ആകെ രോഗികളില്‍ 1,23,024 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.07 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാനിൽ 3,000 ഉൽപ്പന്നങ്ങളിൽ 60%​ വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്
എമിറേറ്റ്സ് ഡ്രോ - 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തി മൂന്നു പേർ; വിജയികളിൽ മലയാളിയും