സൗദി-ഖത്തര്‍ വിമാന സര്‍വിസ് ഇന്ന് മുതല്‍

Published : Jan 11, 2021, 03:45 PM IST
സൗദി-ഖത്തര്‍ വിമാന സര്‍വിസ് ഇന്ന് മുതല്‍

Synopsis

ഖത്തര്‍ എയര്‍വേസ് തിങ്കളാഴ്ച മുതല്‍ സൗദിയിലേക്ക് സര്‍വിസ് ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്ച  ജിദ്ദയിലേക്കും ശനിയാഴ്ച ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.

റിയാദ്: സൗദിക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വിസുകള്‍ ഇന്ന് വൈകീട്ട് സൗദി സമയം 4.40ന് ആരംഭിക്കും. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ആഴ്ചയില്‍ ഏഴ് സര്‍വിസുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാകുകയെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. റിയാദില്‍ നിന്ന് ആഴ്ചയില്‍ നാല് വിമാനങ്ങളും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് വിമാനങ്ങളും സര്‍വിസ് നടത്തും.

ആദ്യ സര്‍വിസ് തിങ്കാഴ്ച വൈകീട്ട് 4.40നാണ്. ഖത്തര്‍ എയര്‍വേസ് തിങ്കളാഴ്ച മുതല്‍ സൗദിയിലേക്ക് സര്‍വിസ് ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്ച  ജിദ്ദയിലേക്കും ശനിയാഴ്ച ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി. ഉപരോധത്തെ തുടര്‍ന്ന് മൂന്നര വര്‍ഷത്തിലധികമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങള്‍ തുറക്കാനും ധാരണയായത്. അല്‍ഉല കരാര്‍ ഒപ്പിട്ട തൊട്ടടുത്ത ദിവസം സൗദിയുടെ േവ്യാമ പാത ഖത്തര്‍ എയര്‍വേസിന് തുറന്നു കൊടുത്തിരുന്നു. കരമാര്‍ഗമുള്ള ആളുകളുടെ വരവ് ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു
പ്രവാസി മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി