ഒമാനില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

By Web TeamFirst Published Oct 24, 2021, 11:51 PM IST
Highlights

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,163 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,540 പേരാണ് ഇതിനോടകം രോഗമുക്തരായത്.

മസ്‌കത്ത്: ഒമാനില്‍ (Oman) കഴിഞ്ഞ  മൂന്ന് ദിവസത്തിനിടെ 47 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid - 19 cases)  ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 48 പേര്‍ കൂടി രോഗമുക്തരായി (Recoveries). അതേസമയം കഴിഞ്ഞ മൂന്ന് ദിവത്തില്‍ മൂന്ന് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 3,04,163 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,540 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ  4,110 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ 513 കൊവിഡ് രോഗികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പുതിയതായി രണ്ട് കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചു. ആകെ 10 കൊവിഡ് രോഗികള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.

No. 456
October 24, 2021 pic.twitter.com/n52cp6ozT9

— وزارة الصحة - عُمان (@OmaniMOH)
click me!