കൊവിഡ് ബാധിച്ച് ഒമാനിൽ 15 പേര്‍ കൂടി മരിച്ചു; ഇന്ന് 607 പുതിയ രോഗികൾ

By Web TeamFirst Published Sep 28, 2020, 4:50 PM IST
Highlights

പുതിയതായി 433 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇവരുള്‍പ്പെടെ ആകെ 88,234 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ ഭേദമായത്.  89.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 607 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 98,057 ആയി. പുതിയതായി 433 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇവരുള്‍പ്പെടെ ആകെ 88,234 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ ഭേദമായത്.  89.9 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15 പേര്‍ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 924 ആയി. 536 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 201  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

click me!