ഒമാനിൽ ഒന്‍പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 363 പേർക്ക് കൂടി രോഗം

Published : Nov 09, 2020, 07:05 PM IST
ഒമാനിൽ ഒന്‍പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 363 പേർക്ക് കൂടി രോഗം

Synopsis

രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,18,503 ആയി. ആകെ 1310 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

മസ്‍കത്ത്: ഒമാനിൽ ഒന്‍പത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 363 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,18,503 ആയി. ആകെ 1310 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇതുവരെ 1,08,968 പേർ രോഗമുക്തരായിട്ടുണ്ട്. 92   ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ 337 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 140 പേർ ഗുരുതരാവസ്ഥയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി