ഒമാനില്‍ 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ഉത്തരവിട്ടു

By Web TeamFirst Published Jul 23, 2019, 1:08 PM IST
Highlights

വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്ക് ഭരണാധികാരി നല്‍കിയ മാപ്പിന്റെ ആനുകൂല്യം ലഭിക്കും. മോചിപ്പിക്കപ്പെടുന്നവരില്‍ 88 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

മസ്‍കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 272 തടവുകാരെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ഉത്തരവിട്ടു. രാജ്യം നവോത്ഥാന ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവര്‍ക്ക് ഭരണാധികാരി നല്‍കിയ മാപ്പിന്റെ ആനുകൂല്യം ലഭിക്കും. മോചിപ്പിക്കപ്പെടുന്നവരില്‍ 88 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഈ വര്‍ഷം ജൂലൈ 23ന് രാജ്യം 49-ാമത്തെ നവോത്ഥാന ദിനമാണ് ആഘോഷിക്കുന്നത്. ആധുനിക ഒമാനിലേക്ക് ചുവടുവെച്ചുകൊണ്ട് 49 വര്‍ഷം മുന്‍പ് സുല്‍ത്താന്‍ ഖാബൂസ് ബ്ലസ്‍ഡ് റിനൈസന്‍സ് മാര്‍ച്ച് നയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് രാജ്യം നവോത്ഥാന ദിനം ആഘോഷിക്കുന്നത്.

click me!