ഒമാനിൽ ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ഞായറാഴ്ച്ച മുതൽ

By Web TeamFirst Published Feb 3, 2021, 11:48 PM IST
Highlights

ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ഡോസ് വാക്സിനാണ് ഒമാനിലെത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയായിരിക്കും ഇത് നല്‍കുന്നത്. 

മസ്‍കത്ത്: ഇന്ത്യയിൽ നിന്ന് എത്തിച്ച ആസ്ട്ര സെനിക്ക കൊവിഡ് വാക്സിന്‍ ഞായറാഴ്‍ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി ആരോഗ്യ സ്ഥിതി പരിഗണിക്കില്ല. 

ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ഡോസ് വാക്സിനാണ് ഒമാനിലെത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയായിരിക്കും ഇത് നല്‍കുന്നത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ ശേഷം നാല് ആഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുന്നത്. അതേസമയം ഫൈസർ വാക്സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്ക് ആസ്ട്ര സെനിക്ക വാക്സിൻ എടുക്കാനാകില്ല.

click me!