ഒമാനില്‍ വിവിധ മേഖലകളില്‍ വിദേശികള്‍ക്ക് വീണ്ടും നിയന്ത്രണം

By Web TeamFirst Published Apr 30, 2019, 3:07 PM IST
Highlights

സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‍ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം.

വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരാന്‍ തീരുമാനിച്ചുവെന്ന് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‍രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച വിലക്ക് ആറ് മാസം കൂടുമ്പോള്‍ നീട്ടുകയാണ് ചെയ്യുന്നത്.

സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‍ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.  നൂറിലധികം ജീവനക്കാരുള്ള കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനികള്‍, ചെറുകിട-ഇടത്തരം വ്യവസായ അതോരിറ്റിയിലോ സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോരിറ്റിയിലോ രജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ കമ്പനികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഇവയ്ക്ക് പുറമെ കമ്പനികള്‍ക്ക് എക്സലന്റ് ഗ്രേഡ് ഉണ്ടെങ്കിലും ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

click me!