ഒമാനില്‍ ഇന്ന് മുതല്‍ വാറ്റ് പ്രാബല്യത്തില്‍

By Web TeamFirst Published Apr 16, 2021, 4:39 PM IST
Highlights

മൂല്യവര്‍ധിത നികുതിയായി അഞ്ച് ശതമാനമായിരിക്കും ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടത് .

മസ്‌കറ്റ്: മൂല്യവര്‍ധിത നികുതി(വാറ്റ്) ഇന്ന് മുതല്‍ ഒമാനില്‍ പ്രാബല്യത്തില്‍ വരും. 488 അവശ്യ ഭക്ഷ്യ വസ്തുക്കള്‍, വിവിധ സേവന വിഭാഗങ്ങള്‍ എന്നിവയെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂല്യവര്‍ധിത നികുതിയായി അഞ്ച് ശതമാനമായിരിക്കും ഉപഭോക്താക്കള്‍ അധികം നല്‍കേണ്ടത് .

അവശ്യ വസ്തുക്കളില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) ചുമത്തുകയില്ല. വാറ്റ് പ്രക്രിയ തെറ്റായി നടത്തിയാലോ നികുതിയടച്ചില്ലെങ്കിലോ പിഴ ലഭിക്കും. വാറ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാവരും നികുതി കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞാല്‍ 5000 മുതല്‍ 20,000 ഒമാനി റിയാല്‍ വരെ പിഴയീടാക്കും. മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. വാറ്റ് നിലവിലുള്ള 160 രാജ്യങ്ങളുടെ പട്ടികിയിലും ഇതോടെ ഒമാന്‍ ഇടം പിടിക്കും .

click me!