ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും

Published : Jan 03, 2021, 10:50 PM IST
ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി ചൊവ്വാഴ്ച  മുതൽ തുറന്നു പ്രവർത്തിക്കും

Synopsis

പ്രവേശനം ഗേറ്റ് നമ്പർ 2  വഴിയാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നഗരസഭ ക്രമീകരിച്ചിട്ടുണ്ട്. വെളുപ്പിന് അഞ്ചു മണി മുതൽ രാവിലെ പതിനൊന്നു മണി വരെയായിരിക്കും മൊത്തക്കച്ചവടക്കാർക്കായി  സമയം  അനുവദിച്ചിരിക്കുന്നത്.

മസ്‍കത്ത്: നിർദ്ദിഷ്ട സമയക്രമമനുസരിച്ച് ചൊവ്വാഴ്ച മുതൽ  ഒമാനിലെ സെൻട്രൽ പഴം പച്ചക്കറി വിപണി വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ മസ്‍കത്ത് നഗരസഭ തീരുമാനിച്ചു. എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി  മുതൽ വൈകുന്നേരം ആറു മണി വരെ പൊതു ജനങ്ങൾക്കായി വിപണി  പ്രവർത്തിക്കും.

പ്രവേശനം ഗേറ്റ് നമ്പർ 2  വഴിയാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നഗരസഭ ക്രമീകരിച്ചിട്ടുണ്ട്. വെളുപ്പിന് അഞ്ചു മണി മുതൽ രാവിലെ പതിനൊന്നു മണി വരെയായിരിക്കും മൊത്തക്കച്ചവടക്കാർക്കായി  സമയം  അനുവദിച്ചിരിക്കുന്നത്. മൂന്നോ അതിൽ കൂടുതലോ ശേഷിയുള്ള വാഹനങ്ങൾക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ ഒന്നിൽ കൂടിയായിരിക്കുമെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.

കൊവിഡ് വ്യാപനം ഒഴിവാക്കുവാൻ ആവശ്യമായ ശാരീരിക അകലം, മുഖാവരണം ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിങ്ങനെയുള്ള എല്ലാ മുൻകരുതലുകളും വിപണിയിലെത്തുന്നവർ പാലിക്കണമെന്നും മസ്‍കത്ത് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ വിപണിയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഒപ്പം ഒരു വാഹനത്തിൽ രണ്ടു പേര്‍ക്ക് മാത്രമേ വിപണിയിൽ എത്തി സാധനങ്ങൾ വാങ്ങുവാൻ പാടുള്ളുവെന്നും നഗരസഭയുടെ നിർദ്ദേശത്തിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം