ഒമാനിലെ സോഹാറില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സ്വദേശികള്‍

By Web TeamFirst Published May 26, 2021, 10:40 PM IST
Highlights

തൊഴിൽ പ്രശ്‌നം പരിഹരിക്കുകയെന്ന ആവശ്യമുന്നയിച്ചാണ്  സ്വദേശികളായ യുവാക്കൾ  കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്, എന്നാൽ  സംഘത്തിലുണ്ടായിരുന്ന ചിലര്‍ അക്രമാസക്തരാവുകയും പോലീസുകാരെയും വഴിയാത്രക്കാരെയും ആക്രമിക്കുകയും പൊതു നിരത്തുകളില്‍ തടസമുണ്ടാക്കുകയും ചെയ്‍തു. 

മസ്‍കത്ത്: ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ സോഹാർ നഗരത്തിൽ സ്വദേശി യുവാക്കൾ തുടർച്ചയായി നടത്തിവരുന്ന  വിധ്വംസക പ്രവർത്തനങ്ങളിൽ സ്വദേശികൾ അതീവ നിരാശ പ്രകടിപ്പിച്ചു. തൊഴിൽ പ്രശ്‌നം പരിഹരിക്കുകയെന്ന ആവശ്യമുന്നയിച്ചാണ്  സ്വദേശികളായ യുവാക്കൾ  കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്, എന്നാൽ  സംഘത്തിലുണ്ടായിരുന്ന ചിലര്‍ അക്രമാസക്തരാവുകയും പോലീസുകാരെയും വഴിയാത്രക്കാരെയും ആക്രമിക്കുകയും പൊതു നിരത്തുകളില്‍ തടസമുണ്ടാക്കുകയും ചെയ്‍തു.

സുരക്ഷിതമായ ജീവിതം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും സുരക്ഷയും സമാധാനവും നൽകാൻ ഒമാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വാര്‍ത്താ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് ഒമാനി സമൂഹത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

click me!