ഹാഷിഷ് അടക്കം പലതരം മയക്കുമരുന്നുകളുമായി ഒമാൻ സ്വദേശി അറസ്റ്റിൽ

Published : Jun 22, 2025, 07:33 PM ISTUpdated : Jun 22, 2025, 07:42 PM IST
oman

Synopsis

ഒമാനിലെ ഇബ്രാ വിലായത്തിൽ നിയമവിരുദ്ധമായ മയക്കുമരുന്നുകളും അനുബന്ധ വസ്തുക്കളും കൈവശം വച്ചതിന് ഒമാൻ പൗരനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. 

മസ്കറ്റ്: ഒമാനിലെ വടക്കൻ അൽ ഷർഖിയ ഗവർണറേറ്റിലെ ഇബ്രാ വിലായത്തിൽ നിയമവിരുദ്ധമായ വിവിധതരം മയക്കുമരുന്നുകളും, മയക്കുമരുന്നുമായി ബന്ധപ്പെട്ട വസ്തുക്കളും കൈവശം വച്ചതിന് ഒരു ഒമാനിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) സ്ഥിരീകരിച്ചു. വടക്കൻ അൽ ഷർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്ട്‌മെന്റാണ് ഇയാളെ പിടികൂടിയത്.

ഇബ്രയിലെ വിലായത്തിൽ വലിയ അളവിൽ ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, മോർഫിൻ, മരിജുവാന, സൈക്കോട്രോപിക് ഗുളികകൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ കൈവശം വച്ചുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിന്നാലെ ഒരു ഒമാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. അയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ
പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തി, 60 ശതമാനമാക്കി