ഒമാനില്‍ മത്സ്യബന്ധന, ഖനന മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു

By Web TeamFirst Published Jun 28, 2020, 2:52 PM IST
Highlights

നേതൃ തസ്‍തികകളിലെ നിലവിലെ സ്വദേശിവത്കരണ തോത് ഈ വര്‍ഷം 50 ശതമാനത്തിലെത്തിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനിലെ മത്സ്യബന്ധന, ഖനന മേഖലകളിൽ സ്വദേശിവത്കരണ തോത് ഉയർത്താൻ മാനവ വിഭവശേഷി മന്ത്രാലയം  തീരുമാനിച്ചു. നിലവിൽ മത്സ്യബന്ധന മേഖലയിൽ  15 ശതമാനമാണ് സ്വദേശിവത്കരണ തോത്. 2024ഓടെ ഇത് 35 ശതമാനമാക്കി  ഉയർത്താനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഈ മേഖലയിലുള്ള ഉയർന്ന നേതൃ തസ്‍തികകളിൽ അടുത്ത നാല് വർഷത്തിനുള്ളിൽ  70 ശതമാനം  സ്വദേശിവത്കരണമാണ് ലക്ഷ്യം വെക്കുന്നതെന്ന് തൊഴിൽ മന്ത്രി ശൈഖ് അബ്ദുല്ല അൽ ബക്രി ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

നേതൃ തസ്‍തികകളിലെ നിലവിലെ സ്വദേശിവത്കരണ തോത് ഈ വര്‍ഷം 50 ശതമാനത്തിലെത്തിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സ്വകാര്യ  ഖനന മേഖലയില്‍ ഈ വര്‍ഷം നടപ്പാക്കേണ്ട  ഏറ്റവും കുറഞ്ഞ സ്വദേശിവത്കരണ തോത് തന്നെ 25 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2024ഓടെ ഇത് ക്രമേണ 35 ശതമാനമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. നേതൃ തസ്തികകളിൽ  നടപ്പുവർഷത്തിൽ 52 ശതമാനം സ്വദേശിവത്കരണം നിലനിർത്തണമെന്നും, 2024 ഓടെ ഇത് 60 ശതമാനമായി ഉയർത്തണമെന്നും വിജ്ഞാപനത്തിൽ നിർദ്ദേശിക്കുന്നുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിജ്ഞാപനം 2020 ജൂൺ 29ന് പ്രാബല്യത്തിൽ വരും.

click me!