
റിയാദ്: അടുത്ത മാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത് കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹബ യൂനിറ്റംഗവും കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയുമായ സുനീഷ് മുണ്ടച്ചാലിൽ (59) ആണ് വെള്ളിയാഴ്ച ഉച്ചക്ക് മരിച്ചത്.
29 വർഷമായി അൽ അഖ്വേൻ ചിക്കൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻ, -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ജൂലാ സുനീഷ്. ഏകമകൾ മാളവിക. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനം കേളി അൽഖർജ് ഘടകം ജീവകാരുണ്യ വിഭാഗം ജോയിൻറ് കൺവീനർ ഷാജഹാൻ കൊല്ലത്തിെൻറ നേതൃത്വത്തിൽ നടന്നു വരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam