ദോഫാറിലെ ലോക്ക്ഡൗൺ ജൂലൈ 17 വരെ തുടരുമെന്ന് ഒമാൻ സുപ്രിം കമ്മിറ്റി

By Web TeamFirst Published Jun 30, 2020, 11:01 PM IST
Highlights

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ഡൗൺ   ജൂലൈ 17 വരെ  തുടരുവാൻ ഒമാൻ  സുപ്രീം കമ്മിറ്റി  തീരുമാനിച്ചു

മസ്കത്ത്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലും മസീറ വിലായത്തിലും ഏർപ്പെടുത്തിയിട്ടുള്ള ലോക്ഡൗൺ   ജൂലൈ 17 വരെ തുടരുവാൻ ഒമാൻ  സുപ്രീം കമ്മിറ്റി  തീരുമാനിച്ചു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ്  നിയന്ത്രിക്കുന്നത്   ലക്‌ഷ്യമിട്ടാണ്   ഈ രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും   ലോക്ഡൗൺ   ജൂൺ 13  മുതൽ  നടപ്പിലാക്കിയത്.

ദോഫാറിൽ ഇപ്പോൾ ഖരീഫ്   മൺസൂൺ കാലാവസ്ഥ  ആരംഭിച്ചു കഴിഞ്ഞു. എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെ സമയമാണ് ഔദ്യോഗികമായി ഖരീഫ് കാലമായി കണക്കാക്കുന്നത്. 

വേനൽകാല ടൂറിസം സീസണിൽ സഞ്ചാരികൾ എത്താനുള്ള സാധ്യത മുൻ നിർത്തിയാണ് ദോഫാർ ഗവർണറേറ്റും മസീറ വിലായത്തിലെ  ലോക്ക് ഡൌൺ പിന്നെയും നീട്ടുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കുന്തിരിക്കംപോലുള്ള പരമ്പരാഗത ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.

click me!