സന്ദർശക, എക്സ്പ്രസ് വിസകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് ഒമാൻ

By Web TeamFirst Published Jun 30, 2020, 10:46 PM IST
Highlights

കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ രാജ്യത്തേക്ക് സന്ദർശക വിസയിലെത്തി മടങ്ങി പോകുവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികൾക്ക് റോയൽ ഒമാൻ പൊലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും.

മസ്കറ്റ്: സന്ദർശക വിസയിലോ എക്സ്പ്രസ്സ് വിസയിലോ നിലവിൽ ഒമാനിൽ താമസിച്ചു വരുന്ന വിദേശികൾക്ക് തങ്ങളുടെ വിസ ഓൺലൈനിലൂടെ പുതുക്കാന്‍ സാധിക്കുമെന്ന് റോയൽ ഒമാൻ പൊലീസിന് വാർത്താ കുറിപ്പിൽ അറിയിച്ചു.

കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ രാജ്യത്തേക്ക് സന്ദർശക വിസയിലെത്തി മടങ്ങി പോകുവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികൾക്ക് റോയൽ ഒമാൻ പൊലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും. സന്ദർശക, എക്സ്പ്രസ് വിസകളുടെ സാധുത നേരത്തെ ജൂൺ 30 വരെ നീട്ടിയിരുന്നു. രാജ്യത്ത് സന്ദർശക, എക്സ്പ്രസ് വിസയിലുള്ളവർക്ക് റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കുവാൻ സാധിക്കും. നിലവിലുള്ള ഫീസ് അടച്ചാൽ മതിയാകുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

click me!