ബഹ്റൈനില്‍ ഇന്ത്യൻ ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 17 മുതൽ

By Web TeamFirst Published Sep 8, 2022, 4:54 PM IST
Highlights

ഉദ്ഘാടന ദിവസം പ്രശസ്ത റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ആബിദ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറും. 

മനാമ:ബഹ്റൈനില്‍  ഇന്ത്യൻ ക്ലബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് തുടങ്ങും.  സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കുന്ന ആഘോഷം  ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്‍തവ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ഉദ്ഘാടന ദിവസം പ്രശസ്ത റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ആബിദ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഗീത നിശ അരങ്ങേറും. 

സെപ്റ്റംബര്‍ 18ന് തിരുവാതിര മത്സരം, 19ന്​ ബഹ്‍റൈനിലെ പ്രൊഫഷണൽ നർത്തകർ അവതരിപ്പിക്കുന്ന നാട്യോത്സവം, 20ന് പായസം, ഓണപ്പാട്ട് മത്സരം, നാടൻ പാട്ട്​, 21ന്​ ഓണപ്പുടവ മത്സരം, 22ന് പൂക്കള മത്സരം, ടഗ് ഓഫ്​ വാർ മത്സരം എന്നിവ അരങ്ങേറും. പിന്നണി ഗായകൻ സുധീഷ് യു ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയും 22ന് നടക്കും. 

23ന് നാദസ്വരം ഫ്യൂഷൻ, മെഗാ മോഹിനിയാട്ടം, സംഗീത നിശ, 24ന് ഘോഷയാത്ര, എം. ഉണ്ണിച്ചെക്കനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് സംഗീത പരിപാടി എന്നിവ നടക്കും. സെപ്റ്റംബർ 30ന് 2500 പേർക്ക് ഓണസദ്യ നൽകും. ഇന്ത്യൻ ക്ലബ്ബിൽ തയ്യാറാക്കുന്ന 29 വിഭവങ്ങളടങ്ങുന്നതാണ്​ ഓണസദ്യ. ആഘോഷങ്ങളോടനുബന്ധിച്ച്​ 22, 23 തീയതികളിൽ ഓണച്ചന്തയുമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ക്ലബ് ജനറൽ സെക്രട്ടറി സതീഷ്​ ഗോപിനാഥൻ നായർ (34330835), ചീഫ്​ കോഓർഡിനേറ്റർ സിമിൻ ശശി (39413750) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ്​ പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Read also:  ബഹ്‍റൈൻ കേരളീയ സമാജം ഓണാഘോഷം എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

click me!