മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന്

By Web TeamFirst Published Sep 3, 2021, 9:25 AM IST
Highlights

ഓണാഘോഷ പരിപാടികളുടെ 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന യൂട്യൂബ് ലൈവ് സ്ട്രീമിംഗ്  സെപ്തംബര്‍ മൂന്നാം തിയതി വെള്ളിയാഴ്ച ഒമാന്‍ സമയം വൈകുന്നേരം ആറുമണിക്ക്  സംപ്രേക്ഷണം ചെയ്യും.

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് വൈകുന്നേരം ഒമാന്‍ സമയം 6 മണിക്ക്   നടക്കും. കഴിഞ്ഞ 25 വര്‍ഷം ഒമാനിലെ പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വളരെ മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്ന മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരനും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ ശ്രീ പോള്‍ സക്കറിയ മുഖ്യാതിഥിയായി പങ്കെടുക്കും.

ഒമാന്‍ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന കൊവിഡ്  പ്രോട്ടോക്കോള്‍ അനുസരിച്ചു ഓണ്‍ലൈനിലൂടെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാള ചലച്ചിത്ര നടി അപർണ്ണ ദാസ്  ജൂബിലി വര്‍ഷത്തിലെത്തി നില്‍ക്കുന്ന  മലയാള വിഭാഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുമെന്നും മലയാള വിഭാഗം കണ്‍വീനര്‍ പി ശ്രീകുമാര്‍ അറിയിച്ചു.

കൊവിഡ് മഹാമാരി കാലത്തും എല്ലാ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ട് മലയാള വിഭാഗ അംഗങ്ങള്‍ ഓണപ്പാട്ടുകള്‍, മഹാബലി വരവേല്‍പ്പ്, തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍,വനിതകളുടെ സ്‌നേഹിത, കാവ്യദൃശ്യാവിഷ്‌കരണം, എന്നിവ അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന യൂട്യൂബ് ലൈവ് സ്ട്രീമിംഗ്  സെപ്തംബര്‍ മൂന്നാം തിയതി വെള്ളിയാഴ്ച ഒമാന്‍ സമയം വൈകുന്നേരം ആറുമണിക്ക്  സംപ്രേക്ഷണം ചെയ്യും.

യൂട്യൂബ് ലിങ്ക് :  https://youtu.be/YHLehcT0vCs

ഓണാഘോഷത്തിന്റെ ഭാഗമായി എല്ലവര്‍ഷവും നടത്തി വരുന്ന ഓണസദ്യ ഇത്തവണ അംഗങ്ങള്‍ക്ക് പാര്‍സല്‍ ആയി വീടുകളിലെത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും മലയാള വിഭാഗം ഒരുക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!