ശൈഖ് സബാഹ് അല്‍ അഹ്‍‍മദിന്റെ നിര്യാണം; ഇന്ത്യയിലും ഒരു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

Published : Oct 02, 2020, 12:11 PM IST
ശൈഖ് സബാഹ് അല്‍ അഹ്‍‍മദിന്റെ നിര്യാണം; ഇന്ത്യയിലും ഒരു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

Synopsis

അന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ നാല് ഞായറാഴ്ച ദേശീയ ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ച ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് നല്‍കിയ പരിഗണനകളും കണക്കിലെടുത്താണ് ദേശീയ ദുഃഖാചരണം നടത്താന്‍ ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
താമസസ്ഥലത്തെ മുറിയിൽ തീ ആളിപ്പടർന്നു, പുക ശ്വസിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം