ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്നു, യുഎഇയിൽ ഒരു മരണം; സമാധാന ശ്രമങ്ങളുമായി ഈജിപ്ത്

Published : Mar 17, 2026, 01:36 PM IST
drone attack

Synopsis

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം. അബുദാബി ബനിയാസിൽ പാക് സ്വദേശിയാണ് മരിച്ചത്. ഇതിനിടെ സമാധാന ശ്രമങ്ങളുമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദിയിലെത്തി.

അബുദാബി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ തുടരുന്ന ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരു മരണം. അബുദാബി ബനിയാസിൽ മിസൈൽ അവശിഷ്ടം പതിച്ച് പാക് പൗരൻ മരിച്ചു. ആക്രമണ ഭീഷണി കാരണം യുഎഇ വ്യോമപാത തൽക്കാലത്തേക്ക് അടക്കേണ്ടി വന്നു. സമാധാന ശ്രമങ്ങളുമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സൗദിയിലെത്തി.

യുഎഇയിലെ എണ്ണപ്പാടങ്ങളും ഇന്ധന സംഭരണികളുമാണ് ഇറാൻ ആക്രമിക്കുന്നത്. അബുദാബി ബനിയാസിൽ പാക് സ്വദേശി മരിച്ചത് മിസൈലാക്രമണം പ്രതിരോധിച്ചതിന്റെ ഭാഗമായി തകർന്നു വീണ അവശിഷ്ടം വീണാണ്. നേരത്തെയും അബുദാബിയിൽ സാധാരണക്കാർ ഇരയായിരുന്നു. അബുദാബി ഷാഹ് ഓയിൽ ഫീൽഡിൽ തീപിടുത്തം ഉണ്ടായതും ഡ്രോൺ അവശിഷ്ടം വീണാണ്. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിന് നേരെ ആക്രമണം പലതവണ നടന്നു. വെയർഹൗസിൽ തീപിടുത്തമുണ്ടായി. ഫുജൈറ തീരത്തിന് 23 നോ.മൈ അകലെ ടാങ്കർ കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിന് കേടുപാടുണ്ടായി. ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ പുലർച്ചെ ഒരു മണിക്കൂറോളം യുഎഇ വ്യോമപാത അടച്ചു.

സൗദിയിൽ നിരന്തര ആക്രമണ ശ്രമം നടക്കുകയാണ്. കുവൈത്തിലും ഖത്തറിലും പല തവണ ആക്രമണം പ്രതിരോധിച്ചു. യുദ്ധത്തിന് അവസാനം കാണാനാകുന്നില്ലെന്ന് റഷ്യ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി വിനിയോഗിക്കുമെന്നും റഷ്യ വ്യക്തമാക്കി. സമാധാന സന്ദേശം കൈമാറാൻ ഗൾഫിലെത്തിയ ഈജിപ്ത് വിദേശകാര്യ മന്ത്രി നിലവിൽ സൗദിയിലാണ്. നിലവിൽ ഈജിപ്താണ് ഏറ്റവും ഗൗരവമുള്ള ശ്രമങ്ങൾ നടത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ 24 മണിക്കൂറിൽ തകർത്തത് 7 ശത്രു ഡ്രോണുകൾ, അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം പരിഗണിക്കണം, അറിയിപ്പുമായി കുവൈത്ത് നാഷണൽ ഗാർഡ്
കുവൈറ്റിന് ഐക്യദാർഢ്യം; അതിർത്തികളെല്ലാം തുറന്ന് സൗദി അറേബ്യ, ഖഫ്ജിയിൽ 44 പാതകൾ സജ്ജം