സൗദിയിൽ വാഹനാപകടം; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Apr 2, 2020, 10:59 AM IST
Highlights

ലോറിയും പിക്അപ്പ് വാഹനവും കൂട്ടിയിടിച്ചെന്ന വിവരമാണ് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഉടന്‍തന്നെ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 10.53നായിരുന്നു അപകടം. ലോറിയും പിക്അപ്പ് വാഹനവും കൂട്ടിയിടിച്ചെന്ന വിവരമാണ് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഉടന്‍തന്നെ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റയാളെ അല്‍ഖുറ ആശുപത്രിയിലേക്കാണ് മാറ്റിയത്.

click me!