
അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തകരാറിലായ കാറുമായി പോവുകയായിരുന്ന റിക്കവറി വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഡ്രൈവര്‍ മരിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് റോഡിലുണ്ടായ മറ്റൊരു അപകടത്തില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ചാണ് ആറ് പേര്‍ക്ക് പരിക്കേറ്റത്.
അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായതെന്ന് പൊലീസ് അറിയിച്ചു. റിക്കവറി വാഹനത്തിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ തിരക്കുണ്ടായിരുന്ന സമയത്ത് മറ്റ് വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കെ അമിത വേഗത്തില്‍ പാഞ്ഞുവന്ന റിക്കവറി വാഹനം മുന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam