ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം നേടി ഒരു ഭാഗ്യശാലി

Published : Mar 26, 2022, 04:03 PM IST
ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷം നേടി ഒരു ഭാഗ്യശാലി

Synopsis

നിങ്ങള്‍ക്കും ഫഹദിനെ പോലെ വിജയിയാകാം. ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം. ഈ മാസം വാങ്ങുന്ന എല്ലാ ടിക്കറ്റുകളും അതാത് ആഴ്ചത്തെ പ്രതിവാര നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യും. ഇതിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.  

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കുകയും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ 300,000 ദിര്‍ഹം( 60 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഒരു ഭാഗ്യശാലി. ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് ഫഹദ് മാലിക് എന്ന ഭാഗ്യശാലി വിജയിയായത്. 

'റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ലഭിച്ചത് നേരത്തെ എത്തിയ ഈദ് സമ്മാനമായാണ് കണക്കാക്കുന്നത്. 19 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ചിലര്‍ക്ക് പണം വളരെയധികം അത്യാവശ്യാമായ സമയമാണ്. ഞങ്ങളില്‍ ചിലര്‍ക്ക് ഈ പണം ലഭിക്കാന്‍ ഇതിലും മികച്ച സമയമില്ല. ഈ അതിശയിപ്പിക്കുന്ന സര്‍പ്രൈസിന് ബിഗ് ടിക്കറ്റിന് നന്ദി'- ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിക്കവേ ഫഹദ് പറഞ്ഞു.

1.5 കോടി ദിര്‍ഹം ഒന്നാം സമ്മാനമായി ലഭിക്കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും ഈ ടിക്കറ്റ് ഉപയോഗിച്ച് ഫഹദിന് പങ്കെടുക്കാം. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് മൂന്ന് വലിയ ക്യാഷ് പ്രൈസുകളും ഏപ്രില്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ കാത്തിരിക്കുന്നു. 

നിങ്ങള്‍ക്കും ഫഹദിനെ പോലെ വിജയിയാകാം. ഇതുവരെ ബിഗ് ടിക്കറ്റ് വാങ്ങിയില്ലേ? ഇനി എന്തിന് കാത്തിരിക്കണം. ഈ മാസം വാങ്ങുന്ന എല്ലാ ടിക്കറ്റുകളും അതാത് ആഴ്ചത്തെ പ്രതിവാര നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യും. ഇതിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി മടങ്ങി, യാത്രയാക്കി ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി
വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും