കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Published : May 28, 2020, 07:01 PM IST
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

Synopsis

കൂടെയുള്ള ഏഴു പേർ കൊവിഡ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. ഇവരുടെ പരിശോധാഫലം പുറത്ത് വന്നിട്ടില്ല. 

റിയാദ്: കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിൽ  മരിച്ചു. ഓച്ചിറ കൃഷ്ണപുരം തട്ടക്കാട്ടു തെക്കേതിൽ ബാബു തമ്പി (48) ആണ് മരിച്ചത്. ജുബൈല്‍ മുവാസാത്ത് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. 

പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നില ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 10 വര്‍ഷമായി ജുബൈലിലുള്ള ബാബു തമ്പി, ഇന്ത്യൻ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള ഏഴു പേർ കൊവിഡ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. ഇവരുടെ പരിശോധാഫലം പുറത്ത് വന്നിട്ടില്ല. നടപടികൾ പൂർത്തീകരിക്കുന്നതിന് സാമൂഹിക പ്രവർത്തകരായ സലിം ആലപ്പുഴ, ബൈജു അഞ്ചൽ എന്നിവർ രംഗത്തുണ്ട്. ഭാര്യ: സുനിത. മക്കൾ: വൈശാഖ്, അഖിൽ, ശ്രീരാഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം,കാറിന്റെ വേഗത കുറച്ചിട്ടും വെടിയുതിർത്ത് സൈനികൻ,ഇസ്രയേൽ സേനയുടെ വാദം പൊളിച്ച് വീഡിയോ
ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ