എട്ട് ഓവറുകളുള്ള ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റാണ് നടത്തുന്നത്. വിജയികൾക്ക് 100,000 ദിർഹം ഗ്രാൻഡ് പ്രൈസ് ലഭിക്കും. രജിസ്ട്രേഷൻ സൗജന്യം.

ബിഗ് കമ്മ്യൂണിറ്റി ടൂർണമെന്റ് എന്ന പേരിൽ യു.എ.ഇയിലെ ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി സഹകരിച്ചാണ് പരിപാടി.

എട്ട് ഓവറുകളുള്ള ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റാണ് നടത്തുന്നത്. വിജയികൾക്ക് 100,000 ദിർഹം ഗ്രാൻഡ് പ്രൈസ് ലഭിക്കും. രജിസ്ട്രേഷൻ സൗജന്യം.

എങ്ങനെ രജിസ്റ്റർ ചെയ്യാം

നവംബർ മൂന്ന് മുതൽ 30 വരെയാണ് രജിസ്ട്രേഷൻ. യു.എ.ഇയിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ 16 അംഗങ്ങൾ വേണം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കാം. രജിസ്റ്റർ ചെയ്യാൻ പണം നൽകേണ്ട, ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റുകൾ വാങ്ങുകയും വേണ്ട.

ടൂർണമെന്റിനുള്ള 32 ടീമുകളെ ഇലക്ട്രോണിക് ഡ്രോയിലൂടെയാണ് തീരുമാനിക്കുക. അബുദാബി, ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ് എന്നീ നാല് മേഖലകളിലായി എട്ട് ടീമുകൾ വീതമാണ് ഉണ്ടാകുക. ഡിസംർബർ 3-ന് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ഷോയിൽ വിജയികളെ പ്രഖ്യാപിക്കും.

ടൂർണമെന്റ് നിയമങ്ങൾ

ഓരോ മേഖലയിലും എട്ട് ടീമുകൾ വരെയാണ് പരമാവധി അനുവദിക്കുക. ഇതിൽ നിന്നും ഒരു മേഖലാ ചാമ്പ്യനെ തീരുമാനിക്കും. തുടർന്ന് രണ്ട് സെമിഫൈനലുകളും ഫൈനലും നടക്കും. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് ഔദ്യോഗിക ജേഴ്സിയും നൽകും.

സമ്മാനങ്ങൾ

ചാമ്പ്യൻമാർ: 100,000 ദിർഹം

രണ്ടാം സ്ഥാനം: 25,000 ദിർഹം

മേഖലാ വിജയികൾ: നാല് ടീമുകൾക്കും 10,000 ദിർഹം വീതം

ഇലക്ട്രോണിക് ഡ്രോയിൽ വിജയിക്കാത്ത ടീമുകൾക്ക് ക്രിക്കറ്റ് കിറ്റുകൾ നേടാനുള്ള അവസരവുമുണ്ട്. നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം. യു.എ.ഇ ടീമുകൾക്ക് മാത്രമാണ് അവസരം.

മേഖലാ മത്സരങ്ങൾ: ഷാർജ (ഡിസം. 13), അബുദാബി (ഡിസം. 20), ദുബായ് (ഡിസം. 27), നോർത്തേൺ എമിറേറ്റ്സ് (ജനുവരി 3). ഫൈനൽ: ജനുവരി 17.