
റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60) ഹഫർ അൽബാത്വിനിലാണ് മരിച്ചത്. രണ്ടാഴ്ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുപ്പ് നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണൻ, ചിന്ദു കൃഷ്ണൻ എന്നിവർ സൗദിയിൽ ഉണ്ട്. മരുമകൾ: ഷാനി.
മൃതദേഹം കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികൾക്ക് സഹായവുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam