ഒമാനില്‍ ഒരു മലയാളിക്കു കൂടി കൊവിഡ്; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 109 ആയി ഉയര്‍ന്നു

By Web TeamFirst Published Mar 27, 2020, 2:03 AM IST
Highlights

ഒമാനില്‍ ഒരു മലയാളിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ള തലശ്ശേരി സ്വദേശിയുടെ മകനാനാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ക്കാണ് ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടു രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 109 ആയി ഉയര്‍ന്നു.

മസ്‌കത്ത്: ഒമാനില്‍ ഒരു മലയാളിക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ള തലശ്ശേരി സ്വദേശിയുടെ മകനാനാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ക്കാണ് ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടു രാജ്യത്ത് കൊവിഡ് പിടിപെട്ടവരുടെ എണ്ണം 109 ആയി ഉയര്‍ന്നു.

ഇതിനകം 23 പേര്‍ രോഗവിമുക്തരായെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡിനെ നേരിടുവാന്‍ പത്ത് ദശ ലക്ഷം ഒമാനി റിയാലിന്റെ സഹായം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. കൊവിഡ് 19 എന്ന പകര്‍ച്ചവ്യാധിയെ നേരിടുവാന്‍ എല്ലാ സാധ്യതകളും ഒമാന്‍ സര്‍ക്കാര്‍ തേടുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് പറഞ്ഞു.

അതിനു എല്ലാ പൗരന്മാരും രാജ്യത്തുള്ള എല്ലാ വിദേശികളും സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു.  ഇന്ന് ഒരു മലയാളിക്കുള്‍പ്പെടെ 10 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ച മുന്‍പ് രോഗം ബാധിച്ചു സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തലശ്ശേരി സ്വദേശിയുടെ മകനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടു രാജ്യത്ത് കൊറോണ വയറസു പിടിപെട്ടവരുടെ എണ്ണം 109 ആയി ഉയര്‍ന്നു. ഇതിനകം 23 പേര്‍ രോഗവിമുക്തരായെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വയറസ്സ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ നടപടികളുടെ ഭാഗമായി , ഒമാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചിട്ടതുമൂലം രാജ്യത്തേക്ക് മടങ്ങി വരുവാന്‍ സാധിക്കാത്ത സ്ഥിരതാമസക്കാര്‍ക്കും , സന്ദര്‍ശക വിസയിലെത്തി , കാലാവധി കഴിഞ്ഞു രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കും വിസ പുതുക്കുവാനും പിഴ ഇല്ലാതെ രാജ്യം വിട്ടു പോകുവാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും റോയല്‍ ഒമാന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 

click me!