പ്രാർത്ഥനകൾ വിഫലം, മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി, സൗദി കാർ അപകടത്തിൽ മരിച്ചത് 5 മലയാളികൾ

Published : Jan 07, 2026, 07:41 PM ISTUpdated : Jan 07, 2026, 08:21 PM IST
child death

Synopsis

മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.കഴിഞ്ഞ ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്.

റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌നി തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവർ തൽക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. 

കഴിഞ്ഞ ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്​ദുൽ ജലീലിൻ്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക്​ പുറപ്പെട്ടതായിരുന്നു. 

 

അബുദാബിയിൽ കാറപകടം, 5 മലയാളികൾ മരിച്ചു

പ്രവാസ ലേകത്തെ നൊമ്പരത്തിലാഴ്ത്തി അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാറപകടത്തില്‍ നാല് കുട്ടികളടക്കം അഞ്ച് പേർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അസാം ബിൻ അബ്ദുല്ലത്തീഫ് (7) എന്ന നാലാമത്തെ കുട്ടി ഇന്നലെയാണ് മരിച്ചത്. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ  മലയാളി കുടുംബം സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിയായ ബുഷറയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം
ഇനി മുതൽ മൂന്ന് തരം പെട്രോളുകൾ, പുതിയൊരു തരം പെട്രോൾ കൂടിയെത്തുന്നു, സൗദിയിലെ ഇന്ധന സ്റ്റേഷനുകളിൽ ഉടൻ ലഭ്യമാകും