
തിരുവനന്തപുരം: വിദേശത്തുള്ളവര്‍ക്ക് മരുന്ന് എത്തിക്കാനുള്ള കൊറിയര്‍ സംവിധാനം പുനരാരംഭിച്ചു. ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനിയാണ് മരുന്ന് എത്തിക്കാനുള്ള സന്നദ്ധത നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്, ഒര്‍ജിനല്‍ ബില്‍, മരുന്നിന്റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്റെ അധാര്‍ കോപ്പി എന്നിവ കൊച്ചിയിലെ ഡിഎച്ച്എല്‍ ഓഫീസില്‍ എത്തിക്കണം.
വിദേശത്തുള്ള വിലാസക്കാരന് ഡോര്‍ ടു ഡോര്‍ വിതരണ സംവിധാനം വഴിമരുന്ന് എത്തിക്കും. രണ്ടു ദിവസത്തിനകം റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ ഡിഎച്ച്എല്‍ ഓഫീസുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9633131397.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam