കൊവിഡ് വ്യാപനം: ഒമാനില്‍ ഒരു വിലായത്ത് കൂടി അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നു

By Web TeamFirst Published Apr 16, 2020, 11:59 AM IST
Highlights
വിലായത്തിലെ  ആശുപത്രിക്കു സമീപമുള്ള  സൂക്കും പരിസരവും അടച്ചിടാനാണ് സായുധസേന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
മസ്കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഒമാനിലെ ഒരു വിലായത്ത് കൂടി അടച്ചിടാന്‍ തീരുമാനം. ഒമാനിലെ തെക്കൻ  ഷർക്ക്യയിലെ ജലാൻ ബാനി ബൂ അലി വിലായത്താണ് വ്യാഴാഴ്ച മുതല്‍ അടച്ചിടുന്നത്. ജലാൻ ബാനി ബൂ അലി വിലായത്ത്  ഇന്ന് മുതൽ അടച്ചിടുമെന്ന് റോയൽ ഒമാൻ പൊലീസ്  അറിയിച്ചു. 

ലോക്ക് ഡൗണ്‍ ഇന്ന്(വ്യാഴാഴ്ച) വെളുപ്പിന് നാലു മണി മുതൽ നിലവിൽ വന്നു. വിലായത്തിലെ  ആശുപത്രിക്കു സമീപമുള്ള  സൂക്കും പരിസരവും അടച്ചിടാനാണ് സായുധസേന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു  അറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. മത്രാ വിലായത്തിനും മസ്കറ്റ് ഗവര്‍ണറേറ്റിനും പിന്നാലെ രാജ്യത്ത് അടച്ചിടുന്ന മൂന്നാമത്തെ വിലായത്താണ് ജലാൻ ബാനി ബൂ അലി. ഇതിനകം ഒമാനിൽ 910 പേർക്കാണ് കൊവിഡ് 19 വൈറസ്  ബാധിച്ചിരിക്കുന്നത്.
click me!