
ദുബായ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.49ന് ശൈഖ് സായിദ് റോഡിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദേറയിലേക്കുള്ള യാത്രയ്ക്കിടെ വേള്‍ഡ് ട്രേഡ് സെന്ററിന് ശേഷമുള്ള ടണലില്‍ വെച്ച് കാര്‍ മറിയുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ പുറത്തിറങ്ങാനാവാതെ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമനസേനയെത്തി പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ കനത്ത പുക നിറഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ