സൗദിയിലെ സീ പോര്‍ട്ടുകളിലേക്ക് പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ് നിര്‍ബന്ധം

By Web TeamFirst Published Nov 1, 2021, 12:11 AM IST
Highlights

ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നവംബര്‍ ഒന്ന് മുതല്‍ ഫസഹ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതാണ്.

റിയാദ്: സൗദിയിലെ(Saudi) സീ പോര്‍ട്ടുകളിലേക്ക് (sea port)പ്രവേശിക്കാന്‍ ട്രക്കുകള്‍ക്ക് ഓണ്‍ലൈന്‍ പെര്‍മിറ്റ്(online permit) നിര്‍ബന്ധമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ജിദ്ദ പോര്‍ട്ടിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. പോര്‍ട്ട് അതോറിറ്റിയുടെ ഫസ്ഹ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പെര്‍മിറ്റെടുക്കുന്ന ട്രക്കുകള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.

വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും

ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ട്രക്കുകള്‍ക്കും നവംബര്‍ ഒന്ന് മുതല്‍ ഫസഹ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതാണ്. ജനറല്‍ പോര്‍ട്ട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കസ്റ്റംസ് ഉപഭോക്താക്കളും ട്രാന്‍സ്പോര്‍ട്ട് കമ്പനികളും ഫസഹ് പ്ലാറ്റ്ഫോം വഴി അപ്പോയിന്റ്‌മെന്റ് എടുക്കുണം. അനുവദിച്ചിട്ടുള്ള തിയതിയും സമയവും പാലിച്ച് കൊണ്ടായിരിക്കണം ഡ്രൈവര്‍മാര്‍ ട്രക്കുകളുമായി തുറമുഖത്തേക്ക് എത്തേണ്ടത്.

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അരാംകോ

ലെബനാനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍; നാല് രാജ്യങ്ങള്‍ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ നല്‍കി സൗദി അറേബ്യ
 

click me!