
റിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി അറേബ്യയുടെ(Saudi Arabia) ദേശീയ എണ്ണ കമ്പനിയായ അരാംകോ(Aramco). ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ ഐ.ടി, എനര്‍ജി കമ്പനികളെ പിന്തള്ളിയാണ് സൗദി അരാംകോ ഏറ്റവും ലാഭമുള്ള കമ്പനിയായി മാറിയത്.
മദീനയിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ നവംബര്‍ മുതല്‍
എണ്ണവിലയിലെ സമീപകാല വര്‍ദ്ധനവാണ് അരാംകോക്ക് തുണയായത്. ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറിലെ അറ്റാദായം ഒരു വര്‍ഷം മുമ്പുള്ള 11.8 ശതകോടി ഡോളറിനെക്കാള്‍ 158 ശതമാനം വര്‍ധിച്ച് 30.4 ശതകോടി ഡോളറായി വര്‍ധിച്ചു. വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 96 ശതകോടി ഡോളര്‍ ആയി. പ്രധാന വിപണികളിലെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനത്തിന്റെയും ഊര്‍ജ ആവശ്യകതയിലെ തിരിച്ചുവരവിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമാണ് അസാധാരണമായ ഈ പ്രകടനമെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒപ്പമൊരു ഫോട്ടോയെടുക്കണം; കരഞ്ഞ കുട്ടിയെ കരുതലോടെ ചേര്‍ത്തണച്ച് ദുബൈ ഭരണാധികാരി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam