സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഒരുവിഭാഗം ട്രക്കുകളില്‍ ഇനി സ്വദേശികള്‍ മാത്രം

By Web TeamFirst Published Aug 24, 2021, 10:00 PM IST
Highlights

കാര്‍ഷിക സാമഗ്രികള്‍, കാലിത്തീറ്റ, പുല്ല്, വെള്ളം, ഇന്ധനം എന്നിവ കൊണ്ടുപോകുന്ന ട്രക്കുകളിലാണ് സ്വദേശികളെ മാത്രം ഡ്രൈവര്‍മാരായി നിയമിക്കുന്നത്. 

മസ്‍കത്ത്: ഒമാനില്‍ സ്വദേശിവത്‍കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ചില സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമേ ഡ്രൈവര്‍മാരായി നിയമിക്കാന്‍ പാടുള്ളൂവെന്ന് തൊഴില്‍ മന്ത്രാലയം ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക സാമഗ്രികള്‍, കാലിത്തീറ്റ, പുല്ല്, വെള്ളം, ഇന്ധനം എന്നിവ കൊണ്ടുപോകുന്ന ട്രക്കുകളിലാണ് സ്വദേശികളെ മാത്രം ഡ്രൈവര്‍മാരായി നിയമിക്കുന്നത്. സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്നും പ്രസ്‍താവനയില്‍ പറയുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും വിതരണം ചെയ്യാനും ഒരാളെ നിയമിക്കാന്‍ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

click me!